
സ്വന്തം ലേഖകൻ
തൃശൂർ : യു.എ.പി.എ കേസിൽ എൻ.ഐ.എ കോടതി ശിക്ഷിച്ച തടവുകാരി വിയ്യൂർ വനിതാ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. യു.എ.പി.എ കേസിലെ തടവുകാരി യാസ്മിൻ മുഹമ്മദ് സാഹിദ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ബിഹാർ സ്വദേശിനിയാണ് യാസ്മിൻ കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തീവ്രവാദ സ്വഭാവമുള്ളതായി കണ്ടെത്തുകയും പിന്നാലെ എൻ.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നു.ഏഴ് വർഷത്തേക്കാണ് ശിക്ഷിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2018 മാർച്ചിലാണ് ഇവരെ വിയ്യൂരിലെത്തിച്ചത്. ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.തീവ്രവാദ സംഘടനയായ ഐഎസിൽ ചേർക്കാൻ 15 മലയാളി യുവാക്കളെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയ കേസിലെ മുഖ്യപ്രതിയാണ് യാസ്മിൻ മുഹമ്മദ്. 2016ലാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംസ്ഥാനത്ത് ഐ.എസ്. ബന്ധമാരോപിച്ച് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ വിചാരണ പൂർത്തിയായ ആദ്യ കേസ് ഇതാണ്. കേരളാ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു.
യാസ്മിൻ തന്റെ മകനോടൊപ്പം അഫ്ഗാനിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കവേ 2016 ജൂലായ് 30 ന് ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. ഒന്നാം പ്രതി തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൾ റാഷിദിന്റെ രണ്ടാം ഭാര്യയാണ് യാസ്മിൻ. അബ്ദുൾ റാഷിദ് ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ തന്നെയാണ്.