
സി.പി.എമ്മിനെയും ഡിവൈഎഫ്.ഐയെയും പ്രതിരോധത്തിലാക്കി അർജുൻ ആയങ്കി കസ്റ്റംസ് അറസ്റ്റിൽ: വിശദീകരിച്ച് വലഞ്ഞ് പാർട്ടി
തേർഡ് ഐ ക്രൈം
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലും, സ്വർണ്ണം തട്ടിയെടുക്കുന്ന കേസിലും ആരോപണ വിധേയനായി ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിൽ നിർണായക പങ്കുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് കണ്ണൂർ സംഘത്തിലെ പ്രധാനി അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണക്കള്ളക്കത്ത് കേസിൽ തിങ്കളാഴ്ച രാവിലെ അർജുൻ ആയങ്കി ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരായിരുന്നു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. അഭിഭാഷകർക്കൊപ്പമാണ് അർജുൻ എത്തിയത്.
രാമനാട്ടുകരയിൽ അഞ്ച് പേർ കാറപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വർണ്ണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അർജുൻ ആയങ്കിയിലേക്കും എത്തിയത്. കൂടാതെ പങ്കാളിത്തം സംബന്ധിച്ച ശബ്ദരേഖയും പുറത്തുവന്നിരുന്നു.