video
play-sharp-fill

രണ്ടാം കൊവിഡ് തരംഗത്തെയും പേടിക്കാതെ മലയാളി: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയത് 8620 പേർ; ആകെയെടുത്തത് 3744 കേസുകൾ

രണ്ടാം കൊവിഡ് തരംഗത്തെയും പേടിക്കാതെ മലയാളി: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയത് 8620 പേർ; ആകെയെടുത്തത് 3744 കേസുകൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയും ആളുകൾ മരിച്ചു വീഴുകയും ചെയ്യുമ്പോഴും കൊവിഡിനെ കാര്യമായി ഭയപ്പെടാത്ത ആളുകളുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്നു.

നൂറുകണക്കിന് ആളുകളാണ് ഓരോ ദിവസവും കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മാത്രം മരിക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ നിയന്ത്രണങ്ങളെല്ലാം തെറ്റിച്ച് ഇപ്പോൾ രോഗം പടർന്നു പിടിക്കുന്നതിനിടെയിലും മാസ്‌ക് പോലും ധരിക്കാതെ ആളുകൾ പുറത്തിറങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തൊട്ടാകെ ശനിയാഴ്ച മാത്രം 3744 പേർക്കെതിരെ കേസെടുത്തു.  അറസ്റ്റിലായത് 1582 പേരാണ്. 1955 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8620 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘിച്ചതിന് 88 കേസുകളും റിപ്പോർട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 393, 22, 175
തിരുവനന്തപുരം റൂറൽ – 287, 162, 547
കൊല്ലം സിറ്റി – 468, 55, 42
കൊല്ലം റൂറൽ – 1006, 91, 140
പത്തനംതിട്ട – 94, 91, 13
ആലപ്പുഴ- 29, 6, 179

കോട്ടയം – 224, 218, 133
ഇടുക്കി – 151, 36, 30
എറണാകുളം സിറ്റി – 155, 79, 44
എറണാകുളം റൂറൽ – 201, 59, 174
തൃശൂർ സിറ്റി – 232, 238, 231
തൃശൂർ റൂറൽ – 54, 60, 11
പാലക്കാട് – 167, 207, 77
മലപ്പുറം – 51, 63, 2
കോഴിക്കോട് സിറ്റി – 40, 43, 38
കോഴിക്കോട് റൂറൽ – 64, 64, 50
വയനാട് – 35, 0, 13

കണ്ണൂർ സിറ്റി – 64, 64, 50
കണ്ണൂർ റൂറൽ – 13, 5, 2
കാസർഗോഡ് – 16, 19, 4