video
play-sharp-fill

ആകര്‍ഷകമായ ക്രിസ്തുമസ് ഓഫറുകളുമായി താഴത്തങ്ങാടി തെക്കേതോപ്പില്‍ ഹൈപ്പര്‍മാര്‍ക്കറ്റ്

ആകര്‍ഷകമായ ക്രിസ്തുമസ് ഓഫറുകളുമായി താഴത്തങ്ങാടി തെക്കേതോപ്പില്‍ ഹൈപ്പര്‍മാര്‍ക്കറ്റ്

Spread the love
സ്വന്തം ലേഖകന്‍

കോട്ടയം:  കോവിഡ് മഹാമാരിയ്ക്കിടയിലും ക്രിസ്തുമസ് ആഘോഷമാക്കാനൊരുക്കുകയാണ് കോട്ടയം പട്ടണം. ഇത്തവണയും വിപണിയിലെ താരം കേക്കുകള്‍ തന്നെയാണ്. കോവിഡ് കാലമായതിനാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി വീട്ടില്‍ തന്നെ കേക്ക് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വീട്ടമ്മമാര്‍. കേക്ക് നിര്‍മ്മാണത്തിനാവശ്യമായ എല്ലാ കൂട്ടുകളും ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയാണ് താഴത്തങ്ങാടി തെക്കേതോപ്പില്‍ ഹൈപ്പര്‍മാര്‍ക്കറ്റ്.

വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാണെങ്കിലും ഗുണമേന്മയില്‍ മുന്‍പന്തിയിലുള്ള സാധനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഇതിന് പുറമേ വ്യത്യസ്ത ഫ്‌ളേവറിലുള്ള കേക്കുകള്‍ക്കും തെക്കേത്തോപ്പില്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആരാധകരേറെയാണ്. നൂറ് രൂപ മുതല്‍ ഇവ ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി, 750 രൂപ മുതലുള്ള പടക്കകിറ്റുകളും ഇത്തവണ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കമ്പിത്തിരി, പൂത്തിരി പായ്ക്കറ്റുകള്‍ 25 രൂപ മുതല്‍ ലഭ്യമാണ്.

കോവിഡ് പശ്ചാത്തലത്തില്‍ എല്ലാ ഉല്പന്നങ്ങളും ഹോംഡെലിവറിയായി ഉപഭോക്താള്‍ക്ക് എത്തിച്ച് കൊടുക്കുമെന്നതും തെക്കേത്തോപ്പില്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രത്യേകതയാണ്. ഹോം ഡെലിവറി സേവനം ലഭ്യമാക്കാന്‍ 7338695745 എന്ന നമ്പരില്‍ ബന്ധപ്പെടുക.