
തിരുവല്ലയിൽ വിമുക്ത ഭടന്റെ ബാഗ് നഷ്ടമായി: ബാഗ് തിരികെ നൽകി യുവാവ് മാതൃകയായി
സ്വന്തം ലേഖകൻ
തിരുവല്ല : നെടുമ്പ്രം സ്വദേശിയായ വിമുക്ത ഭടന്റെ നഷ്ടപെട്ട ബാഗ് തിരിച്ചു നൽകി യുവാവ് മാതൃകയായി. തിരുവല്ല പാലിയേക്കര സ്വദേശി ആയ ബിബിൻ കുമാറിന് തിരുവല്ല മാവേലിക്കര റോഡിൽ കാവുംഭാഗം ജംഗ്ഷന് സമീപം റോഡരികിൽ കിടന്ന ബാഗ് ലഭിക്കുകയായിരുന്നു.
ബാഗിനുള്ളിൽ ഉടമസ്ഥന്റെ ആധാർ കാർഡ്, പാൻ കാർഡ്, ഡിസ്റ്റ്ചാർജ് ബുക്ക്, ബാങ്ക് പാസ്ബുക്ക് അടക്കം വിലപ്പെട്ട രേഖകൾ ഉണ്ടായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രേഖകളിൽ ഉണ്ടായിരുന്ന മൊബൈൽ നമ്പറിൽ ബന്ധപെട്ടു ബിബിൻ ബാഗും മറ്റു രേഖകളും വിമുക്ത ഭടന് തിരിച്ചു നൽകുകയായിരുന്നു.
തിരുവല്ല പൊടിയാടിയിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ ആണ് ബിബിൻ കുമാർ.
Third Eye News Live
0