സെപ്തംബർ 1 മുതൽ 5 വരെ ബാങ്കുകൾ ഉണ്ടാകില്ലെന്ന് പ്രചാരണം: ജനങ്ങൾ നെട്ടോട്ടത്തിൽ; സമരം നടത്തുന്നത് റിസർവ് ബാങ്ക് ജീവനക്കാരെന്ന് സ്ഥിരീകരണം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: സെപ്തംബർ 1 മുതൽ അഞ്ച് വരെ രാജ്യത്തെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കില്ലെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് സ്ഥിരീകരണം.
സെപ്തംബർ 1 ശനിയാഴ്ച ചില സംസ്ഥാനങ്ങളിൽ ബാങ്ക് അവധിയാണ് എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ. സെപ്തംബർ 2, ഞായറാഴ്ചയും. സെപ്തംബർ 3 ന് ജന്മാഷ്ടമി അവധിയും. അതിന് ശേഷം സെപ്തംബർ 4,5 തീയ്യതികളിൽ ബാങ്ക് ജീവനക്കാരുടെ സമരവും വരുന്നു എന്നാണ് പ്രചാരണം. എന്നാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒന്നാം ശനിയാഴ്ച ബാങ്ക് അവധിയില്ല. ഞായറാഴ്ച സ്വാഭാവിക അവധിയുമാണ്. കലണ്ടർ പ്രകാരം സെപ്തംബർ 2, ഞായറാഴ്ചയാണ് ജന്മാഷ്ടമി വരുന്നത്. അതുകൊണ്ട് തന്നെ അത് ബാങ്ക് പ്രവർത്തനത്തെ ബാധിക്കില്ല. സെപ്തംബർ 3 ന് പഞ്ചാബിൽ മാത്രമായിരിക്കും ബാങ്കുകൾക്ക് അവധി എന്നാണ് റിപ്പോർട്ടുകൾ. സെപ്തംബർ 4, 5 തിയ്യതികളിൽ സമരം ആണെന്നാണ് പ്രചരിക്കുന്ന മറ്റൊരു വാർത്ത. എന്നാൽ റിസർവ്വ് ബാങ്ക് ജീവനക്കാരുടെ സംഘടനയാണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. യുണൈറ്റഡ് ഫോറം ഓഫ് റിസെർവ്വ് ബാങ്ക് ഓഫീസേഴ്സ് ആന്റ് എംപ്ലോയീസ് ആണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അത് സാധാരണ ബാങ്ക് ഇടപാടുകളെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.