video
play-sharp-fill

മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരം….! രാജ്യത്തെ ഭാവിചാമ്പ്യന്മാര്‍ക്ക് കൂടി വേണ്ടിയാണ്; ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി ഷെയ്‌ന്‍ നിഗം

മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരം….! രാജ്യത്തെ ഭാവിചാമ്പ്യന്മാര്‍ക്ക് കൂടി വേണ്ടിയാണ്; ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി ഷെയ്‌ന്‍ നിഗം

Spread the love

സ്വന്തം ലേഖിക

കൊച്ചി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടൻ ഷെയ്‌ൻ നിഗം.

മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരമെന്നും രാജ്യത്തെ ഭാവിചാമ്പ്യന്മാര്‍ക്ക് കൂടി വേണ്ടിയാണിതെന്നും നടൻ ഫേസ്ബുക്കില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമരത്തിന്റെ കാരണവും, സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളെയും കുറിച്ച്‌ വിശദമായ ഒരു കുറിപ്പാണ് ഷെയ്‌ൻ നിഗം പങ്കുവച്ചിരിക്കുന്നത്.

നേരത്തെ നടൻ ടൊവിനോ തോമസും, നടി അപര്‍ണ ബാലമുരളിയും സംവിധായിക അഞ്ജലി മേനോനും സാക്ഷി മാലിക്ക് അടക്കമുള്ള താരങ്ങള്‍ക്ക് പിന്തുണയുമായെത്തിയിരുന്നു.

ഏതൊരാളും അര്‍ഹിക്കുന്ന നീതി ഇവര്‍ക്കും കിട്ടണമെന്നും എതിര്‍പക്ഷത്തുള്ളവര്‍ ശക്തരായതു കൊണ്ട് ഇവര്‍ തഴയപ്പെടരുതെന്നുമാണ് ടൊവിനോ തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.