play-sharp-fill
പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ കടമയല്ലേ?. അതില്‍ എവിടെയാണ് രാഷ്ട്രീയം കടന്നു വരുന്നത് ?  നീതി ലഭിക്കാനായി മെഡല്‍ തിരിച്ചു നല്‍കാനും തയ്യാർ..!! പുരുഷ പൊലീസ് മര്‍ദ്ദിച്ചെന്ന് വനിതാ ഗുസ്തി താരങ്ങള്‍

പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ കടമയല്ലേ?. അതില്‍ എവിടെയാണ് രാഷ്ട്രീയം കടന്നു വരുന്നത് ? നീതി ലഭിക്കാനായി മെഡല്‍ തിരിച്ചു നല്‍കാനും തയ്യാർ..!! പുരുഷ പൊലീസ് മര്‍ദ്ദിച്ചെന്ന് വനിതാ ഗുസ്തി താരങ്ങള്‍

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ജന്തര്‍ മന്തിറില്‍ സരം ചെയ്യുന്ന
തങ്ങളെ പുരുഷ പൊലീസ് മര്‍ദ്ദിച്ചെന്ന് വനിതാ ഗുസ്തി താരങ്ങള്‍ ആരോപിച്ചു. ഡല്‍ഹി പൊലീസ് പ്രകോപനപരമായാണ് പെരുമാറിയത്. തങ്ങളോട് അസഭ്യം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചിരുന്നുവെന്നും താരങ്ങള്‍ പറഞ്ഞു. തങ്ങള്‍ക്കു നേരെ അതിക്രമം കാണിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു.

അക്രമവും സംഘര്‍ഷവുമുണ്ടാക്കി സമരത്തെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ കടമയല്ലേ?. അതില്‍ എവിടെയാണ് രാഷ്ട്രീയം കടന്നു വരുന്നതെന്ന് താരങ്ങള്‍ ചോദിച്ചു. ഇത്തരത്തില്‍ മോശമായി പെരുമാറാന്‍ തങ്ങള്‍ ക്രിമിനലുകളൊന്നുമല്ല. നീതി ലഭിക്കാനായി മെഡല്‍ തിരിച്ചു നല്‍കാനും തയ്യാറാണെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് നടത്തിയ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് ലഭിച്ച എല്ലാ മെഡലുകളും തിരിച്ചെടുക്കണമെന്ന് സര്‍ക്കാരിനോട് അപേക്ഷിക്കുകയാണെന്ന് ഗുസ്തി താരം ബജ്‌റംഗ് പുനിയ പ്രതികരിച്ചു. പൊലീസ് ഞങ്ങള്‍ക്കെതിരെ ബലം പ്രയോഗിക്കുകയാണ്. വനിതാ താരങ്ങളെ അധിക്ഷേപിക്കുന്നു. എന്നാല്‍, അവര്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും ബജ്റംഗ് പൂനിയ ആരോപിച്ചു.