play-sharp-fill
ഫ്രാൻസിനെ ഞെട്ടിച്ച് കളം നിറഞ്ഞാടി ടുണീഷ്യ; ഡെന്മാർക്കിനെ സഞ്ചിയിലാക്കി കംഗാരുപ്പട;   മെക്ക്ഗ്രീ നൽകിയ പന്ത് ഡെന്മാർക്ക് പ്രതിരോധനിരക്കാരെയും ഗോൾകീപ്പറെയും മറികടന്ന് ലെക്കിയുടെ ഷോക്ക് ട്രീറ്റ്മെന്റ്; 63ാം മിനുട്ടിൽ എംബാപ്പെയെ കളത്തിലിറക്കിയിട്ടും ടുണീഷ്യക്കെതിരെ തിരിച്ചടിക്കാൻ കഴിയാതെ ഫ്രാൻസ് ; ഖത്തറിൽ ഗ്രൂപ്പ് ഡി മത്സരങ്ങളി‍ൽ ഓസ്ട്രേലിയ പ്രീക്വാർട്ടർ ഉറപ്പിച്ചു

ഫ്രാൻസിനെ ഞെട്ടിച്ച് കളം നിറഞ്ഞാടി ടുണീഷ്യ; ഡെന്മാർക്കിനെ സഞ്ചിയിലാക്കി കംഗാരുപ്പട; മെക്ക്ഗ്രീ നൽകിയ പന്ത് ഡെന്മാർക്ക് പ്രതിരോധനിരക്കാരെയും ഗോൾകീപ്പറെയും മറികടന്ന് ലെക്കിയുടെ ഷോക്ക് ട്രീറ്റ്മെന്റ്; 63ാം മിനുട്ടിൽ എംബാപ്പെയെ കളത്തിലിറക്കിയിട്ടും ടുണീഷ്യക്കെതിരെ തിരിച്ചടിക്കാൻ കഴിയാതെ ഫ്രാൻസ് ; ഖത്തറിൽ ഗ്രൂപ്പ് ഡി മത്സരങ്ങളി‍ൽ ഓസ്ട്രേലിയ പ്രീക്വാർട്ടർ ഉറപ്പിച്ചു

ദോഹ: അൽജനൂബ് സ്റ്റേഡിയത്തിൽ ഡെന്മാർക്കിന്റെയും എഡ്യുകേഷൻ സിറ്റി സ്റ്റേഡിയത്തിൽ തുനീഷ്യയുടെയും കണ്ണീർ വീഴ്ത്തി ആസ്ട്രേലിയൻ പടയോട്ടം. നിർണായക മത്സരത്തിൽ ഡാനിഷ് പടയെ നേരിട്ട സോക്കറൂസ് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയ കാഹളം മുഴക്കി പ്രീക്വാർട്ടറിലേക്ക് ഓടിക്കയറി . ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് ഫ്രാന്‍സിനൊപ്പം പ്രീ ക്വാര്‍ട്ടറിലെത്തുന്ന ടീമായി ഓസ്‌ട്രേലിയ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ഓസീസിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.

മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി ഗ്രൂപ്പില്‍ ഫ്രാന്‍സിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഓസ്‌ട്രേലിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ഇതേസമയം നടന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ടുണീഷ്യ, ഫ്രാന്‍സിനെ അട്ടിമറിച്ചതോടെ മൂന്ന് കളികളില്‍ നിന്ന് ഒരു പോയന്റുമായി ഡെന്‍മാര്‍ക്ക് അവസാന സ്ഥാനത്തായി.

പ്രീക്വാർട്ടർ ഉറപ്പിച്ചിരിക്കെ ടുണീഷ്യക്കെതിരെ പ്രമുഖരില്ലാത്ത ഇലവനെയിറക്കിയ ഫ്രാൻസിനെതിരെ ഇരമ്പിയാർത്ത ടുണീഷ്യൻ പടയ്ക്ക് ഒടുവിൽ ഒരു ഗോളിന്റെ ജയം. 58ാം മിനുട്ടിൽ മൈതാന മധ്യത്തിൽ നിന്ന് സ്വീകരിച്ച പാസുമായി മുന്നറിയ ഖസ്‌രി ഫ്രഞ്ച് പ്രതിരോധ നിരയെയും ഗോളിയെയും കബളിപ്പിച്ച് ഗോൾ നേടുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ നിരവധി മുന്നേറ്റങ്ങളാണ് ആഫ്രിക്കൻ അറബ് ടീം നടത്തിയത്. ഏഴാം മിനുട്ടിൽ തന്നെ ഗോളടിക്കുകയും ചെയ്തു. ഫ്രീകിക്കിൽ നിന്ന് ടുണീഷ്യൻ താരം ഗന്ദ്രി ഫ്രഞ്ച് വല കുലുക്കുകയായിരുന്നു. ഖസ്‌രിയെടുത്ത ഫ്രീകിക്ക് അതിമനോഹരമായ സൈഡ് ഫൂട് വോളിയിലൂടെ ഗന്ദ്രി മൻഡാൻഡയെയും കടന്ന് വലയിലെത്തിക്കുകയായിരുന്നു. പക്ഷേ ഓഫ്‌സൈഡായതിനാൽ റഫറി ഗോൾ അനുവദിച്ചില്ല. അതിന് മുമ്പ് ആറാം മിനുട്ടിൽ രണ്ട് ടുണീഷ്യൻ മുന്നേറ്റങ്ങൾ വരാണെയും മൻഡാൻയും തടഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോള്‍രഹിതമായിരുന്ന 59 മിനിറ്റുകള്‍ക്ക് ശേഷം 60-ാം മിനിറ്റിലാണ് ഓസ്‌ട്രേലിയയുടെ ഗോളെത്തിയത്. മാത്യു ലെക്കിയുടെ ഒരു മികച്ച സോളോ ഗോളില്‍ ഓസീസ് മുന്നിലെത്തുകയായിരുന്നു. റൈലി മഗ്രിയുടെ പാസ് സ്വീകരിച്ച ലെക്കി ഡെന്‍മാര്‍ക്ക് ഡിഫന്‍ഡര്‍ യോക്കിം മഹ്‌ലെയെ കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ജേഴ്‌സിയില്‍ താരത്തിന്റെ 14-ാം ഗോളായിരുന്നു ഇത്.