video
play-sharp-fill

3-3ന്റെ ത്രില്ലര്‍ മത്സരം…!  അടിക്ക് ഉടൻ തിരിച്ചടി; ആവേശപ്പോരിൽ സെർബിയ – കാമറൂൺ മത്സരം സമനില; ഇരു ടീമുകൾക്കും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ;  ഇതു തന്നെ ഈ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം……!!

3-3ന്റെ ത്രില്ലര്‍ മത്സരം…! അടിക്ക് ഉടൻ തിരിച്ചടി; ആവേശപ്പോരിൽ സെർബിയ – കാമറൂൺ മത്സരം സമനില; ഇരു ടീമുകൾക്കും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ; ഇതു തന്നെ ഈ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം……!!

Spread the love

സ്വന്തം ലേഖിക

ഖത്തർ: ഈ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം ഏതാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം ഇന്ന് കാമറൂണും സെര്‍ബിയയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കണ്ട കളി ആണെന്ന്.

3-3ന്റെ ത്രില്ലര്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് കാണാന്‍ ആയി‌. മത്സരം ഇന്ന് നല്ല രീതിയില്‍ ആണ് രണ്ട് ടീമുകൾ തുടങ്ങിയത്. മിട്രോവിചിന്റെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയത് ആയിരുന്നു സെര്‍ബിയയുടെ ആദ്യ അറ്റാക്ക്. 17ആം മിനുട്ടില്‍ ഒരു മിട്രോവിച് ഗോള്‍ ശ്രമം കൂടെ ചെറിയ വ്യത്യാസത്തില്‍ പുറത്ത് പോയി. ആദ്യ നല്ല അറ്റാക്കുകള്‍ സെര്‍ബിയയില്‍ നിന്ന് ആയിരുന്നു എങ്കിലും കളിയിലെ ആദ്യ ഗോള്‍ കാമറൂണ്‍ ആണ് നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

29ആം മിനുട്ടില്‍ ടോളോ എടുത്ത കോര്‍ണര്‍ ഫ്ലിക്ക് ചെയ്ത് എത്തിയത് കാസ്റ്റെലെറ്റോയുടെ കാലില്‍. അനായാസം പോയിന്റ് ബ്ലാങ്ക് പൊസിഷനില്‍ വെച്ച്‌ ഗീള്‍ കണ്ടെത്തി കാമറൂണ്‍ ആദ്യ ഗോള്‍ ആഘോഷിച്ചു. പിന്നീട് കാമറൂണ്‍ കളി നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യ പകുതിക്ക് തൊട്ടു മുൻപ് കാര്യങ്ങള്‍ മാറിമറിഞ്ഞു.

ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിന്റെ ഒന്നാം മിനുട്ടില്‍ ടാഡിചിന്റെ അസിസ്റ്റില്‍ നിന്ന് പാവ്ലോവിച് ലക്ഷ്യം കണ്ടു. സ്കോര്‍ 1-1. കളി പുനരാരംഭിച്ച്‌ സെക്കന്‍ഡുകള്‍ക്ക് അകം വീണ്ടും ഒരു സെര്‍ബിയന്‍ ഗോള്‍. ഇത്തവണ മിലിങ്കോവിച് സാവിചിന്റെ ഇടം കാലന്‍ ഷോട്ടിന് മുന്നില്‍ ആണ് കാമറൂണ്‍ തകര്‍ന്നത്. ഹാഫ് ടൈമിന് പിരിയുമ്പോള്‍ സ്കോര്‍ 2-1.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 53ആം മിനുട്ടില്‍ സെര്‍ബിയയുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ മിട്രോവിച് കൂടെ ഗോള്‍ നേടിയതോടെ സ്കോര്‍ 3-1 എന്നായി. കാമറൂണ്‍ കളി കൈവിട്ടു എന്ന് തോന്നിയ സമയം.

അപ്പോഴാണ് ക്യാപ്റ്റന്‍ അബൂബക്കറിനെ കാമറൂണ്‍ പകരക്കാരനായി കളത്തില്‍ എത്തിക്കുന്നത്. 63ആം മിനുട്ടില്‍ അബൂബക്കാര്‍ കാമറൂണെ കളിയില്‍ തിരികെ കൊണ്ടു വന്നു. ഓഫ്സൈഡ് ട്രാപ് വെട്ടിച്ച്‌ മുന്നേറിയ വെറ്ററന്‍ താരം ഐസ് കോള്‍ഡ് ചിപ്പിലൂടെ കാമറൂണിന്റെ രണ്ടാം ഗോള്‍ നേടി. ഈ ടൂര്‍ണമെന്റ് കണ്ട മികച്ച ഫിനിഷുകളില്‍ ഒന്നായിരുന്നു ഇത്.

മൂന്ന് മിനുട്ടുകള്‍ക്ക് അകം കാമറൂണ്‍ വീണ്ടും ഗോള്‍ നേടി. ഇത്തവണ ഗോള്‍ ഒരുക്കിയത് അബൂബക്കാര്‍ ആയിരുന്നു. ഒറ്റയ്ക്ക് മിന്നേറിയ അബൂബക്കര്‍ നല്‍കിയ പാസ് പെനാള്‍ട്ട് ബോക്സിലേക്ക് ഓടി എത്തിയ ചുപ മൗടിംഗ് അനായാസം ലക്ഷ്യത്തില്‍ എത്തിച്ചു. സ്കോര്‍ 3-3. ഇതിനു ശേഷം നിരവധി അവസരങ്ങള്‍ ഇരു ടീമുകളും സൃഷ്ടിച്ചു. ഒരു വിന്നര്‍ മാത്രം ഈ ത്രില്ലറില്‍ നിന്ന് അകന്നു നിന്നു.

ഈ സമനില രണ്ട് ടീമുകളുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ കാക്കാന്‍ സഹായിക്കും. രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ടീമുകള്‍ക്കും ഒരോ പോയിന്റ് വീതമാണ് ഉള്ളത്. ഇനി അവസാന മത്സരത്തില്‍ കാമറൂണ്‍ ബ്രസീലിനെയും സെര്‍ബിയ സ്വിറ്റ്സര്‍ലാന്റിനെയും നേരിടും