video
play-sharp-fill

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യൻ ഖഗേന്ദ്ര ഥാപ്പ അന്തരിച്ചു

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യൻ ഖഗേന്ദ്ര ഥാപ്പ അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യൻ അന്തരിച്ചു.നേപ്പാളിലെ കഠ്മണ്ഡു സ്വദേശിയും,ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനെന്ന ലോകറെക്കോർഡിനുടമയുമായ ഖഗേന്ദ്ര ഥാപ്പയാണ് അന്തരിച്ചത്. ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഥാപ്പ പോഖറയിലെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

67.08 സെന്റിമീറ്റർ (2 അടി 2.41 ഇഞ്ച്) മാത്രമായിരുന്നു ഥാപ്പയുടെ ഉയരം. നേപ്പാൾ ടൂറിസത്തിന്റെ ഗുഡ്വിൽ അംബാസിഡർ കൂടിയായിരുന്നു ഥാപ്പ. ‘ന്യുമോണിയ കാരണം മുൻപും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.എന്നാൽ, ഇത്തവണ അസുഖം അദ്ദേഹത്തിന്റെ ഹൃദയത്തെയും ബാധിച്ചു,’ എന്ന് അദ്ദേഹത്തിന്റെ സഹോദരൻ മഹേഷ് ഥാപ്പ മാഗർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group