play-sharp-fill
ഇൻഡ്യ ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ ഒറ്റപ്പെടുന്നു : ഡോ.കെ.എം സീതി

ഇൻഡ്യ ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ ഒറ്റപ്പെടുന്നു : ഡോ.കെ.എം സീതി

സ്വന്തം ലേഖകൻ

കോട്ടയം : വംശീയ കലാപങ്ങൾ സൃഷ്ടിക്കുന്ന കടുത്ത പ്രതിസന്ധിയിലേക്ക് ഇൻഡ്യ നീങ്ങികൊണ്ടിരിക്കുകയാണെന്നും അത് ലോക രാഷ്ട്രങ്ങളുടെ മുൻപിൽ ഇൻഡ്യയെ ഒറ്റപ്പെടുത്തുകയാണെന്നും ഡോ.കെ.എം സീതി ചൂണ്ടിക്കാട്ടി.


ലോകത്തെ പ്രവാസി ജനസംഖ്യയിൽ മുന്നൂറ് ലക്ഷം പേർ ഭാരതീയരാണ് അവരെ വിദേശ രാജ്യങ്ങളിലെ ജനതയ്ക്ക് മുൻപിൽ ദുർബലപ്പെടുത്തുന്ന ആത്മഹത്യാപരമായ നീക്കം അപകടകരമെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണം പ്രമാണിച്ച് ” ഗോഡ്സെക്കൊപ്പമല്ല ഞാൻ ഇന്ത്യയ്ക്കു വേണ്ടി ” എന്ന ദേശീയ ക്യാമ്പയിൻ കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ജോയിന്റ് പ്ലാറ്റ്ഫോം ഓഫ് ഇൻഡ്യൻ സിറ്റിസൺ സംഘടിപ്പിച്ച പരിപാടിയിൽ യാക്കോബായ സഭ ബോംബെ ഭദ്രാസനാധിപൻ തോമസ് മാർ അലക്സാന്ത്രിയോസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.അനിൽകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി റ്റോമി കല്ലാനി, ഇസ്കഫ് ജനറൽ സെക്രട്ടറി അഡ്വ.പ്രശാന്ത് രാജൻ, ഷഹബാസ് ഷെറീഫ്, എം.കെ പ്രഭാകരൻ, ബി.ശശികുമാർ, നാസർ ചാത്തങ്കോട്ട്മാലിയിൽ, സി.എൻ സത്യനേശൻ എന്നിവർ സംസാരിച്ചു.

അഡ്വ.കെ.അനിൽകുമാർ രചിച്ച സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധികരിച്ച ” ഗോഡ്സെയ്ക്ക് ഗാന്ധിജിയുടെ മറുപടി ” എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ.കെ.എം സീതി നിർവഹിച്ചു.