സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തെയും സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം ; പുതിയ സർക്കുലർ പ്രകാരം രാവിലെ 10.15 മുതല്‍ വൈകീട്ട് 5.15 വരെ പ്രവൃത്തിസമയം

Spread the love

രുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തെയും സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം. രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സർക്കുലർ ഇറക്കി.

video
play-sharp-fill

ഗവ. സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് നഗരപരിധിയിലുള്ള സർക്കാർ ഓഫിസുകളിലും പ്രവൃത്തി സമയം 10.15 മുതൽ 5.15 വരെയാക്കി സർക്കുലർ ഇറക്കിയിരുന്നു. ഇതാണ് എല്ലാ നഗരസഭാ പരിധിയിലുമുള്ള ഓഫിസുകൾക്കു ബാധകമാക്കിയത്.

ഭാവിയിൽ ഏതെങ്കിലും തദ്ദേശ സ്ഥാപനം നഗരസഭയാക്കി മാറ്റിയാൽ ആ പ്രദേശത്തെ സർക്കാർ ഓഫിസുകൾക്കും ഈ സമയം ബാധകമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group