വനിതകൾ സ്വയം കരുത്ത് നേടണം : ലതികാ സുഭാഷ്

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം : വനിതകൾ സ്വയം കരുത്ത് നേടി നാടിനെ നയിക്കുന്നവരായി മാറണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ലതികാ സുഭാഷ് ആഹ്വാനം ചെയ്തു. കേരള എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

വനിതകൾ തൊഴിലിടങ്ങളിൽ പോലും സുരക്ഷിതരല്ലെന്നും നിയമങ്ങൾ കർക്കശമാക്കണമെന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്നും അവർ കൂട്ടി ചേർത്തു. അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം ശ് പി.എച്ച്. ഷീജ ബീവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പെരുന്ന എൻ.എസ്സ്. എസ്സ്. കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക ആതിര പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനീഷ തങ്കപ്പൻ, കെ.എസ്.യു. ജില്ലാ സെക്രട്ടറി എസ്സ്. സ്റ്റെനി , അസോസിയേഷൻ ജില്ലാ വനിതാ ഫോറം കൺവീനർ സ്മിത രവി, സംസ്ഥാന വനിതാ ഫോറം കൺവീനർമാരായ റ്റി.പി. ഗംഗാദേവി, സൗമ്യ എസ്.പി എന്നിവർ പ്രസംഗിച്ചു .