
തൃശൂർ: പുലിയുടെ ആക്രമണത്തില്‍ വയോധികയ്‌ക്ക് ദാരുണാന്ത്യം.
മലക്കപ്പാറ സ്വദേശിയായ ഇൻസൈയമ്മാള്‍ (70) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ വയോധിക താമസിച്ചിരുന്ന വീടിന് താഴ്‌ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ പൂർണമായും ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലക്കാർ ഷോളയാർ ഡാമിനടുത്ത് മകനൊപ്പമാണ് ഇൻസൈയമ്മാള്‍ താമസിച്ചിരുന്നത്. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
ഇന്നലെ രാത്രിയില്‍ പുറത്തിറങ്ങിയപ്പോഴാകാം വയോധികയെ പുലി ആക്രമിച്ചതെന്നാണ് കരുതുന്നത്. ഇൻസൈയമ്മാളിന്റെ മൃതദേഹം വാല്‍പ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റി.



