
വനിതാ പോലീസുകാരിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച എസ് ഐ യ്ക്കും, എസ്ഐയെ പഞ്ഞിക്കിട്ട വനിതാ പൊലീസുകാരിക്കും സസ്പെൻഷൻ; കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനിൽ നടന്ന സംഭവം പൊലീസിൻ്റെ അന്തസിന് ചേരാത്തത്
സ്വന്തം ലേഖിക
കോട്ടയം: വനിതാ പോലീസുകാരിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിനെ ച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വനിതാ പോലീസുകാരി പോലീസ് സ്റ്റേഷനുള്ളിലിട്ട് അഡീഷണൽ എസ്.ഐയെ പഞ്ഞിക്കിട്ട സംഭവത്തിൽ എഎസ്ഐയ്ക്കും വനിതാ പൊലീസുകാരിക്കും സസ്പെൻഷൻ
കോട്ടയം പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ.യും ഇതേ സ്റ്റേഷനിലെ വനിതാ പോലീസുകാരിയും തമ്മിലായിരുന്നു സ്റ്റേഷനുള്ളിൽ കൈയാങ്കളി.
ഒരാഴ്ച മുൻപ് നടന്ന സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. പിന്നാലെ വനിതാ പൊലീസുകാരിയെ മുണ്ടക്കയത്തേക്കും, എ എസ് ഐയെ ചിങ്ങവനത്തേയ്ക്കും സ്ഥലം മാറ്റിയിരുന്നു
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമായിരുന്നു തർക്കങ്ങൾക്ക് തുടക്കം. വനിതാ പോലീസുകാരിയുടെ മൊബൈൽ ഫോണിലേക്ക് അഡീഷണൽ എസ്.ഐ. അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണം.
ഇതേ ച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് നേരത്തെ ഇവർ തമ്മിൽ
സംഘർഷമുണ്ടായിരുന്നതായും വിവരമുണ്ട്.