വണ്ടിപ്പെരിയാറിൽ വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി തൂകി മാലപൊട്ടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Spread the love

സ്വന്തം ലേഖിക
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ നെല്ലിമാല എസ്റ്റേറ്റിൽ താമസിക്കുന്ന സ്ത്രീയുടെ കണ്ണിൽ മുളകുപൊടി തുകി കഴുത്തിൽ കിടന്ന മാലപൊട്ടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വെളുപ്പിന് 5 മണിക്കായിരുന്നു സംഭവം.

video
play-sharp-fill

പ്രതിയായ മുനിയസ്വാമി കതകിനു സൈഡിൽ ഒളിഞ്ഞു നിന്ന് കണ്ണിൽ മുളകുപൊടി തുകിയാണ് മാല പൊട്ടിച്ചത്. ചന്ദ്രിക എന്ന സ്ത്രിയുടെ രണ്ട് പവൻ വരുന്ന മാലയാണ് മുനിയസ്വാമി പൊട്ടിച്ചത്.

ചന്ദ്രികയുടെ വീടിന് സമീപമാണ് പ്രതി താമസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം വീട്ടിൽ മാറ്റാരുമില്ലാതിരുന്നതിനൽ ചന്ദ്രിക അടുത്ത വീട്ടുകാരെ വിവരമറിയിച്ചു എങ്കിലും മോഷ്ടാവ് കടന്നു കളഞ്ഞിരുന്നു.

തുടർന്ന് വീട്ടമ്മാ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സംശയാതീതമായി കണ്ട മുഴുവനാളുകളെയും ചോദ്യംചെയ്യതു.

ഒടുവിലാണ് എസ്റ്റേറ്റിൽ തന്നെ താമസിക്കുന്ന മുനിസ്വാമി (45)നെ മണിക്കൂറുകൾക്കകം പിടികൂടിയത്.

പിന്നീട് ഇയാളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ റ്റി ടി സുനിൽകുമാർ സബ് ഇൻസ്പെക്ടർ വിനോദ് കുമാർ സി പി ഒ എസാക്കിമുത്തു, അജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.