പരിചരിക്കാൻ ബുദ്ധിമുട്ട്; ഇടുക്കി ചെറുതോണിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ഭർത്താവ് കൊലപ്പെടുത്തി

Spread the love


സ്വന്തം ലേഖിക

ചെറുതോണി : കിടപ്പുരോഗിയായ വീട്ടമ്മയെ ഭർത്താവ് കൊലപ്പെടുത്തി. ഇടുക്കി ആലിൻചുവട് സ്വദേശി കാലായിക്കൽ മുനിസാമിയുടെ ഭാര്യ രഞ്ജിനി (55) ആണ് കൊല്ലപ്പെട്ടത്.

മുനിസാമിയെ ഇടുക്കി പൊലീസ് അറസ്റ്റുചെയ്തു. ഇടുക്കി ചെറുതോണിക്ക് സമീപം ഗാന്ധിനഗറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറു മാസമായി തളർന്നു കിടപ്പിലായ ഭാര്യ രാത്രിയിൽ മരണപ്പെട്ടു എന്നാണ് മുനിസാമി ബന്ധുക്കളെ അറിയിച്ചത്. എന്നാൽ രഞ്ജിനിയുടെ കഴുത്തിൽ മുറിവ് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് മുനിസാമി കുറ്റം സമ്മതിച്ചത്. കിടപ്പുരോഗിയായ ഭാര്യയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് കൊല നടത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇവർക്കു മൂന്നു പെൺമക്കളുണ്ട്.