പലചരക്ക് കടയുടമയായ യുവതിയെ കടക്കുള്ളില്‍ കയറി ടിന്നറൊഴിച്ച്‌ തീകൊളുത്തി; പ്രതി പിടിയില്‍

Spread the love

കാസർകോട്: ബേഡകത്ത് യുവതിയെ കടക്കുള്ളില്‍ വച്ച്‌ തിന്നർ ഒഴിച്ച്‌ തീ കൊളുത്തി.

video
play-sharp-fill

ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിത (27) പൊള്ളലേറ്റ് അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുകയാണ്.

50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫർണീച്ചർ കട നടത്തിപ്പുകാരനായ തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം (57) ആണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാമാമൃതം മദ്യപിച്ച്‌ കടയില്‍ വന്ന് പ്രശ്നമുണ്ടാക്കുന്നത് രമിത, കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു.

ഇതേത്തുടർന്ന് രാമാമൃതത്തോട് കടമുറി ഒഴിയാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടതിലെ വിരോധമാണ് ആക്രമിക്കാൻ കാരണം എന്നാണ് വിവരം.