പാമ്പാടിയില്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസില്‍ പ്രസവിച്ച് 19കാരി; ആംബുലൻസില്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത് കറുകച്ചാല്‍ സ്വദേശിനി; അമ്മയെയും കുട്ടിയെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി
പാമ്പാടി : കറുകച്ചാല്‍ സ്വദേശിയായ ഗർഭിണിയെയും കൊണ്ട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകുന്നതിനിടെ പാമ്പാടിയില്‍ വെച്ച് യുവതി ആംബുലൻസില്‍ പ്രസവിച്ചു.
പത്തനാട്ടു നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെയാണ് 19 കാരിയായ കറുകച്ചാല്‍ സ്വദേശിനി ആണ്‍ കുട്ടിക്ക് ജന്മം നല്‍കിയത്.
പത്തനാട് സ്വദേശിയുടെ അണ്ണൻസ് എന്ന ആംബുലൻസിലാണ് കറുകച്ചാല്‍ സ്വദേശിനി ജെസിയാ മോളെ കോട്ടയത്തേക്ക് കൊണ്ടുപോയത്. യാത്രക്കിടെ പാമ്പാടിക്ക് അടുത്ത് വച്ച് യുവതി ആംബുലൻസില്‍ പ്രസവിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ അമ്മയെയും കുഞ്ഞിനെയും എത്തിച്ചു. തുടർന്ന് പ്രാഥമിക ശുശ്രൂഷ നല്‍കി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടി ആരോഗ്യവാനാണെന്നാണ് പ്രാഥമിക വിവരം.
Third Eye News Live
0