വീടിനുള്ളിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരത്ത് പാലോട് യുവതിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി.
പാലോട് നന്ദിയോട് പച്ചമല സ്വദേശി രേഷ്മയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തുന്നത്. നേരത്തെ ചില മാനസിക പ്രശ്‌നങ്ങള്‍ രേഷ്മ പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുറി അടച്ചിട്ടിരിക്കാറുണ്ടെന്നും പൊലീസ് പറയുന്നു.
മുറി അടച്ചിട്ട ആദ്യ ദിവസങ്ങളില്‍ വീട്ടുകാര്‍ക്കും അസ്വാഭാവികത തോന്നിയിരുന്നില്ല. രണ്ടാം ദിവസമാണ് വീട്ടുകാര്‍ പരിശോധന നടത്തി കതക് പൊളിച്ച് അകത്തുകയറിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരന്നു.
Third Eye News Live
0