വര്‍ക്കലയില്‍ ബന്ധുവായ യുവാവിന്റെ വെട്ടേറ്റ യുവതി മരണപ്പെട്ടു

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: വര്‍ക്കലയില്‍ ബന്ധുവായ യുവാവിന്റെ വെട്ടേറ്റ യുവതി മരണപ്പെട്ടു. വര്‍ക്കല ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലു (36) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

ഏപ്രില്‍ 28നു ഉച്ചയ്ക്കാണ് സംഭവം നടന്നത്.

ഷാലുവിന്റെ മാതൃസഹോദരന്‍ ചാവടിമുക്ക് വിളയില്‍ വീട്ടില്‍ അനില്‍ (47) ആണ് ആക്രമിച്ചത്. അയിരൂരിലെ സ്വകാര്യ പ്രസ്സില്‍ ജോലി ചെയ്യുന്ന ഷാലു, വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു മടങ്ങുമ്ബോഴാണ് അനില്‍ തടഞ്ഞുനിര്‍ത്തി വെട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാലുവിനെ വെട്ടിയ ശേഷം അനില്‍ വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചതിനെ വിവരം തുടര്‍ന്ന് പോലീസ് എത്തി അനിലിനെ കീഴടക്കുകയായിരുന്നു.

ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അനിലിനെ കീഴടക്കിയ ശേഷമാണ് ഷാലുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷാലുവിന്റെ ഭര്‍ത്താവ് സജീവ് വിദേശത്താണ്. ഒന്‍പത്, പന്ത്രണ്ട് വയസ്സുള്ള രണ്ടു കുട്ടികളുണ്ട്.