രണ്ടാം ഏകദിനത്തില്‍ തിരിച്ചടിച്ച്‌ ഇംഗ്ലണ്ട് വനിതകള്‍; തകര്‍പ്പൻ ജയം; ഇന്ത്യയെ വീഴ്ത്തിയത് എട്ട് വിക്കറ്റിന്; പരമ്പര ഒപ്പത്തിനൊപ്പം

Spread the love

ഡൽഹി: മൂന്ന് മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് വീഴ്ത്തി ഇംഗ്ലണ്ട് വനിതകള്‍.

മഴ വില്ലനായ കളിയില്‍ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ വിജയം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 29 ഓവറില്‍ 143/8 എന്ന സ്കോറാണ് നേടിയത്.

മഴയെത്തുടർന്ന് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 24 ഓവറില്‍ 115 റണ്‍സാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യമായി നിശ്ചയിച്ചത്. 18 പന്തുകള്‍ ബാക്കി നില്‍ക്കെ ആതിഥേയർ വിജയം നേടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയത്തോടെ പരമ്പര സമനിലയിലാക്കാൻ ഇംഗ്ലണ്ടിനായി. നേരത്തെ ആദ്യ കളിയില്‍ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചിരുന്നു. ഈ മാസം 22 നാണ് പരമ്ബരയിലെ അവസാന മത്സരം. ഈ കളിയില്‍ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.