video
play-sharp-fill
ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭാര്യയെ കാണാതായി, സാരിയും ചെരിപ്പും കണ്ണടയും ചിതക്കരികെ ;അമ്മ സതി അനുഷ്ഠിച്ചുവെന്ന് മകന്റെ വാദം

ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭാര്യയെ കാണാതായി, സാരിയും ചെരിപ്പും കണ്ണടയും ചിതക്കരികെ ;അമ്മ സതി അനുഷ്ഠിച്ചുവെന്ന് മകന്റെ വാദം

സ്വന്തം ലേഖകൻ

ഇന്ത്യ കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ അനാചാരങ്ങളില്‍ ഒന്നായിരുന്നു ‘സതി’. ഭർത്താവ് മരിച്ചാല്‍‌ അതേ ചിതയില്‍ ചാടി ഭാര്യയും മരിക്കുക എന്നതാണ് സതി കൊണ്ട് ഉദ്ദേശിച്ചിരുന്നത്.

ചാടാനൊരുക്കമല്ലാത്ത സ്ത്രീകളെ ചിതയിലേക്ക് വലിച്ചെറിയുന്ന അവസ്ഥ വരേയും ഉണ്ടായി. എന്നാല്‍, പിന്നീട് ഈ അനാചാരം നിർത്തലാക്കി. രാജാറാം മോഹൻ റോയ് ആണ് അതില്‍ പ്രധാന പങ്കുവഹിച്ചത്. എന്നാലിപ്പോള്‍, ഛത്തീസ്ഗഢില്‍ ഒരു സ്ത്രീ ഭർത്താവിന്റെ ചിതയില്‍ ചാടി ‘സതി’ അനുഷ്ഠിച്ചതായി കരുതുന്നു എന്നാണ് അവരുടെ വീട്ടുകാർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയില്‍ നിന്നുള്ള സ്ത്രീയെ ഭർത്താവിന്റെ മരണത്തിന് പിന്നാലെ കാണാതാവുകയായിരുന്നു. ശവസംസ്കാര ചടങ്ങിന് ശേഷമാണ് 55 -കാരിയായ ഗുലാപി ഗുപ്ത എന്ന സ്ത്രീയെ കാണാതായത്. ഇവരുടെ വസ്ത്രങ്ങളും പാദരക്ഷകളും ചിതയ്ക്ക് സമീപം കണ്ടെത്തിയതിന് പിന്നാലെയാണ് ഇവർ ഭർത്താവിന്റെ ചിതയില്‍ ചാടി മരിച്ചതായിരിക്കാം എന്ന സംശയം ജനിച്ചത്.

പതിറ്റാണ്ടുകളായി ഛത്തീസ്ഗഡില്‍ ഇത്തരമൊരു കേസ് കണ്ടിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തോട് പ്രതികരിച്ചത്. റായ്പൂരില്‍ നിന്ന് 250 കിലോമീറ്റർ അകലെയും ഒഡീഷ അതിർത്തിയോട് ചേർന്നുമുള്ള ചക്രധാർ നഗറിലെ ചിത്കാക്കനി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടെ ഗുപാലി ഗുപ്തയുടെ ഭർത്താവിനെ സംസ്കരിച്ച ചിതയില്‍ നിന്നും തെളിവുകള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനും റായ്പൂരില്‍ നിന്ന് ഫോറൻസിക് വിദഗ്ധരെ അയച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകള്‍ പറയുന്നു.

ഞായറാഴ്ചയാണ് ഗുലാപിയുടെ ഭർത്താവ് കാൻസർ ബാധിതനായ ജയ്ദേവ് ഗുപ്ത മരിച്ചത്. ഗുപ്തയെ സംസ്‌കരിക്കുമ്ബോള്‍ ഗുലാപി മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്നു. രാത്രി 11 മണിയോടെ വീട്ടിനകത്ത് നിന്നും പുറത്തിറങ്ങി. എന്നാല്‍, പിന്നെ വീടിനകത്തെത്തുകയോ കാണുകയോ ചെയ്തിട്ടില്ലെന്ന് മകൻ സുശീല്‍ പറയുന്നു.

“ഞങ്ങള്‍ അമ്മയെ തിരയാൻ തുടങ്ങി, പക്ഷേ എവിടെയും കണ്ടില്ല. ശ്മശാനസ്ഥലത്ത് ചിതയുടെ അരികില്‍ നിലത്ത് കിടക്കുന്ന സാരിയും ചെരിപ്പും കണ്ണടയുമാണ് പിന്നെ കണ്ടത്. തനിക്ക് മുമ്ബ് അച്ഛൻ മരിച്ചാല്‍ കൂടെ പോകണമെന്ന് അമ്മ പലപ്പോഴും പറയുമായിരുന്നു എന്നും സുശീല്‍ പറഞ്ഞു. അവരുടെ വീട്ടില്‍ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് ശ്മശാനം.

അമ്മ സതി അനുഷ്ഠിച്ചു എന്നാണ് മകന്റെ വാദം. എന്നാല്‍, പൊലീസ് അത് കണക്കിലെടുത്തിട്ടില്ല. ഗുലാപിയെ ആരും ചിതയുടെ സമീപത്ത് കണ്ടിരുന്നില്ല എന്നും പൊലീസ് പറയുന്നു. സംഭവം അന്വേഷിക്കുകയാണ് എന്ന് റായ്ഗഡ് എസ്പി ദിവ്യാങ് പട്ടേല്‍ പറഞ്ഞു.