video
play-sharp-fill

വനിതാ ജീവനക്കാരിയെ മർദിച്ച കൊലക്കേസ് പ്രതി പിടിയിൽ ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് വഴിയൊരിക്കിയത്

വനിതാ ജീവനക്കാരിയെ മർദിച്ച കൊലക്കേസ് പ്രതി പിടിയിൽ ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് വഴിയൊരിക്കിയത്

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം:ബിവറേജസ് കോര്‍പ്പറേഷനിലെ വനിതാ ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിൽ കൊലക്കേസ് പ്രതി അറസ്റ്റില്‍. പഴയകുന്നുമ്മേല്‍ സ്വദേശി ഷഹീന്‍ഷായെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. 2010 ല്‍ കിളിമാനൂര്‍ സ്റ്റേഷനിലെ കൊലപാതക കേസിലെ പ്രതിയാണ് ഷഹൻഷാ

കിളിമാനൂര്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാന്‍ എത്തിയ ഷഹീന്‍ഷായോട് ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് വഴിയൊരുക്കിയത് വനിത ജീവനക്കാരിയെ അടക്കം മര്‍ദ്ദിക്കുകയായിരുന്നു. ആക്രമാസക്തനായ പ്രതി കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ നശിപ്പിക്കുകയും മദ്യക്കുപ്പികള്‍ പൊട്ടിക്കുകയും ചെയ്തു.
ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കിളിമാനൂർ പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രതിയെ പിടികൂടിയത്.