video
play-sharp-fill
പാകിസ്ഥാനെ അനായാസം തോല്‍പ്പിച്ച്‌ ഇന്ത്യ; വനിതകളുടെ ഏഷ്യാകപ്പില്‍ ജയത്തോടെ തുടക്കം

പാകിസ്ഥാനെ അനായാസം തോല്‍പ്പിച്ച്‌ ഇന്ത്യ; വനിതകളുടെ ഏഷ്യാകപ്പില്‍ ജയത്തോടെ തുടക്കം

ധാംബുള്ള: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ജയം.

ശ്രീലങ്കയിലെ ധാംബുള്ളയില്‍ നടന്ന മത്സരത്തില്‍ 35 പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റിനാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും വിജയിച്ചത്.
ഇത്തവണ ട്വന്റി 20 ഫോര്‍മാറ്റിലാണ് വനിതകളുടെ ഏഷ്യാകപ്പ് നടത്തുന്നത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്‌

സ്‌കോര്‍: പാകിസ്ഥാന്‍ 108-10 (19.2), ഇന്ത്യ 109-3 (14.1)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

109 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ പാക് വനിതകള്‍ക്ക് കഴിഞ്ഞില്ല. ഒന്നാം വിക്കറ്റില്‍ 9.3 ഓവറില്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ശേഷമാണ് സ്മൃതി മന്ദാന 45(31) ഷഫാലി വര്‍മ്മ 40(29) സഖ്യം പിരിഞ്ഞത്. ദായാലന്‍ ഹേമലത 14(11) റണ്‍സ് നേടിയപ്പോള്‍ ഹര്‍മന്‍പ്രീത് കൗര്‍ 5*(11), ജെമീമ റോഡ്രിഗ്‌സ് 3*(3) എന്നിവര്‍ പുറത്താകാതെ നിന്നു.

പാകിസ്ഥാന് വേണ്ടി സയേദ അരൂബ് ഷാ രണ്ട് വിക്കറ്റുകളും നഷ്ര സന്ധു ഒരു വിക്കറ്റും വീഴ്ത്തി.