സ്ത്രീകളിലെ മാനസിക സമ്മർദ്ദം നിസാരമാക്കരുത്;ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ;

Spread the love

ജീവിതത്തിലെ എല്ലാ കാലഘട്ടത്തിലും സ്ത്രീകൾക്കിടയിൽ ഹോർമോണ്‍ വ്യത്യാസങ്ങള്‍ അനുഭവപ്പെടാറുണ്ട്. ഋതുമതി ആകുന്ന കാലം മുതൽ ആർത്തവ വിരാമം വരെയുള്ള ഹോർമോൺ വ്യതിയാനം അവരെ പല മാനസികാവസ്ഥയിലേക്കാണ് തള്ളിവിടുന്നത്. അതുകൊണ്ട് തന്നെ ഒരു സ്ത്രീയെ സംബന്ധിച്ച് മാനസിക സമ്മർദ്ദങ്ങളും മാനസിക പ്രശ്നങ്ങളും പുരുഷന്മാരെക്കാൾ കൂടുതലാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

ശാരീരികവും മാനസികവുമായി ഒരു വ്യക്തി നന്നായി ഇരിക്കുന്നതിനെയാണ് ആരോഗ്യം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. ഹോർമോൺ വ്യത്യാസങ്ങൾ സ്ത്രീകളിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ ആശുപത്രികളിലും തൊഴിലിടങ്ങളിലും അവർക്കായി കൗൺസിലിംഗ് പോലുള്ള പിന്തുണ ഉറപ്പുവരുത്തേണ്ടതുണ്ട്.

വിദേശ രാജ്യങ്ങൾ സ്ത്രീകളിലെ പ്രശ്നങ്ങള്‍ അറിഞ്ഞ് അതിന് പരിഹാരം കണ്ടെത്താന്‍ മുന്നില്‍ നിൽ‍ക്കുമ്പോൾ നമ്മുടെ രാജ്യം ആ സംവിധാനം ഉൾക്കൊണ്ടിട്ടുണ്ടോ എന്നതിന് ഇനിയും ഉത്തരമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് മാനസിക പിന്തുണ ഉറപ്പുവരുത്തുന്ന കൂട്ടായ്മകള്‍ കുറവാണെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ വനിതാ ജീവനക്കാര്‍ക്കായി രണ്ട് മാസത്തിലൊരിക്കൽ കൗണ്‍സിലിംഗ് സെഷനുകൾ വയ്ക്കണം.

ഓഫീസിലോ വീടുകളിലോ സ്ത്രീക‌ൾ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകൾ, അതിക്രമങ്ങൾ, വൈകാരികമായ പ്രശ്നങ്ങള്‍ എന്നിവയെ കുറിച്ച് അന്വേഷിച്ചറിയുകയും അവർക്ക് പറയാനുള്ളത് കേൾക്കുകയും വേണം. കാരണം പലപ്പോഴും അവരെ അലട്ടുന്ന പ്രശ്നങ്ങൾ തുറന്നുപറയാൻ സ്ത്രീകൾ തയ്യാറാകില്ല. പ്രശ്നം ഗുരുതരമാകുമ്പോഴാണ് അതിന്റെ തീവ്രതയെ കുറിച്ച് പുറംലോകം അറിയുന്നതും സ്ത്രീകളെ വിദഗ്ധ ചികിത്സയിലേക്ക് നയിക്കുന്നതും.

പ്രശ്നങ്ങളെ കുറിച്ച് ആരംഭത്തിലേ അറിഞ്ഞാൽ കൗൺസിലിങ്ങിലൂടെ പരിഹാരം കണ്ടെത്താനാവുമെന്നും ഡോക്ടർ വ്യക്തമാക്കി. മാനസിക സമ്മർദ്ദം കുറക്കുന്നതിനായി വ്യായാമം, യോഗ, ധ്യാനം, നല്ല ഭക്ഷണം, ആവശ്യത്തിന് ഉറക്കം എന്നിവ ശീലമാക്കുക.

അതുപോലെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും തുറന്നു സംസാരിക്കുന്നതും നല്ലതാണ്. ആവശ്യമെങ്കിൽ ഒരു ഡോക്ടറേയോ അല്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ദ്ധനേയോ സമീപിക്കുകയും ചെയ്യാം