video
play-sharp-fill

Friday, May 23, 2025
HomeMainയുവതി പപ്പടക്കോൽ വിഴുങ്ങി, ശ്വാസകോശം തുരന്ന് ആമാശയത്തിൽ ഉറച്ചു ; വായിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ

യുവതി പപ്പടക്കോൽ വിഴുങ്ങി, ശ്വാസകോശം തുരന്ന് ആമാശയത്തിൽ ഉറച്ചു ; വായിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: യുവതി വിഴുങ്ങിയ പപ്പടക്കോൽ വായിലൂടെ പുറത്തെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ‍ഡോക്ടർമാരാണ് ഇരുമ്പുകൊണ്ടുള്ള പപ്പടക്കോൽ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തത്.

മാനസികാസ്വാസ്ഥ്യമുള്ള മലപ്പുറം സ്വദേശിയായ യുവതിയാണ് പപ്പടക്കോൽ വിഴുങ്ങിയത്. അന്നനാളത്തിലൂടെ പോയി ഇടതുശ്വാസകോശം തുരന്ന് ആമാശയത്തിൽ ഉറച്ചുനിൽക്കുന്ന അവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയാണെങ്കിൽ അതി സങ്കീർണമായി ഒരു ഭാ​ഗം മൊത്തം തുറക്കേണ്ടതായി വരും. വിജയസാധ്യതയും കുറവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെയാണ് ഉപകരണങ്ങളുടെ സഹായത്തോടെ പുറത്തെടുക്കാൻ തീരുമാനിക്കുന്നത്. ഫൈബർ ഒപ്റ്റിക് ഇന്റുബേറ്റിങ് വിഡിയോ എൻഡോസ്കോപ്പി, ഡയറക്ട് ലാറിങ്കോസ്കോപ്പി എന്നീ ആധുനിക ഉപകരണങ്ങളാണ് ഇതിനായി ഉപയോ​ഗിച്ചത്.

ഇഎൻടി, അനസ്തീസിയ, കാർഡിയോ തൊറാസിക് സർജറി, ജനറൽ സർജറി എന്നീ വിഭാ​ഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് പപ്പടക്കോൽ വിജയകരമായി പുറത്തെടുത്തത്.

യുവതി അപകടനില പൂർണമായി തരണം ചെയ്തിട്ടില്ല. ആന്തരിക രക്തസ്രീവമുണ്ടോ എന്ന് നിരീക്ഷിക്കാനായി തീവ്ര പരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments