
വീട്ടില്‍ കയറി യുവതിയെ കഴുത്തുഞെരിച്ച് കൊന്നു ; എട്ടുപവന്‍ സ്വര്‍ണം മോഷ്ടിച്ചു ; കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേര്‍ പിടിയിൽ
സ്വന്തം ലേഖകൻ
കോയമ്പത്തൂര്‍: ചെട്ടിപാളയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പിടിയിലായി.വാല്‍പ്പാറ ഷോളയാര്‍ നഗറില്‍ ചന്ദ്രജ്യോതി (41), പെരമ്പല്ലൂര്‍ അയക്കൂടി സൗത്ത് സ്ട്രീറ്റില്‍ സുരേഷ് (39) എന്നിവരെയാണു വെള്ളിയാഴ്ച അറസ്റ്റുചെയ്തത്.
ഫിസിയോതെറാപ്പിസ്റ്റായ, മലുമിച്ചാംപട്ടി അംബേദ്കര്‍ നഗറില്‍ ധനലക്ഷ്മിയെ (37) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 30-നായിരുന്നു സംഭവം. സംഭവസമയത്ത് ധനലക്ഷ്മി വീട്ടില്‍ തനിച്ചായിരുന്നു. വീട്ടില്‍ കടന്ന ഇരുവരും ധനലക്ഷ്മിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും എട്ടുപവന്‍ ആഭരണവുമായി രക്ഷപ്പെടുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസിന്റെ അഞ്ച് ടീമുകള്‍ നടത്തിയ അന്വേഷണത്തിലാണു പ്രതികളെ അറസ്റ്റുചെയ്തത്. ഇവര്‍ സമാനരീതിയില്‍ ഇതിനുമുമ്പും മോഷണം നടത്തിയതായി മൊഴിനല്‍കിയിട്ടുണ്ട്. ഇരുവരെയുംകോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.