
ജയ്പുർ: ആഭരണങ്ങൾ കൊള്ളയടിക്കാൻ രാജസ്ഥാനിൽ അറുപത് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. കൊഡ്യായി ഗ്രാമത്തിലാണ് സംഭവം.
കമല ദേവിയെ കൊലപ്പെടുത്തിയത്. ആടുകളെ മേയ്ക്കാൻ പോയ വനത്തിൽ പോയതാണ് കമല ദേവി. എന്നാൽ വൈകുന്നേരമായിട്ടും കമല ദേവി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങളും അയൽവാസികൾ പരിബ്രാന്തരായി. തുടർന്ന് കമല ദേവിയെ തിരഞ്ഞ് മകൻ വനത്തിലേക്ക് പോവുകയും ഗ്രാമത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
ആറര ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി കാൽത്തളകളും ധരിച്ചിരുന്ന മറ്റ് പല ആഭരണങ്ങളും ആയിരുന്നു ഇവർ ധരിച്ചിരുന്നത്. കാൽത്തള കവരാൻ വേണ്ടി അക്രമികൾ സ്ത്രീയുടെ കാലുകൾ വെട്ടിമാറ്റി. കഴുത്തറത്തായിരുന്നു കൊലപാതകം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

7.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ ലോക്കറ്റ്, കമ്മൽ, മൂക്കുത്തി എന്നിവയും അവരുടെ ശരീരത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടതായി കമലയുടെ കുടുംബം ആരോപിച്ചു.
അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് നീൽ കമൽ മീനയും മറ്റ് ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി. ഇതുവരെ അറസ്റ്റുകളൊന്നും നടന്നിട്ടില്ലെന്നും അക്രമികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.







