ഭർത്താവ് മർദ്ദിച്ചതിനെ തുടർന്ന് നാല് കുട്ടികളെയുമെടുത്ത് അമ്മ കിണറ്റിൽ ചാടി; കുട്ടികൾ മുങ്ങി മരിച്ചു, അമ്മ രക്ഷപ്പെട്ടു

Spread the love

ഇൻഡോർ: മധ്യപ്രദേശില്‍ നാല് കുട്ടികളെയുമെടുത്ത് അമ്മ കിണറ്റിൽ ചാടി. സംഭവത്തില്‍ നാല് കുട്ടികൾ മുങ്ങിമരിച്ചു. അമ്മ രക്ഷപ്പെട്ടു.

video
play-sharp-fill

മന്ദ്‌സൗർ ജില്ലയിലെ ഗരോത്തിലാണ് സംഭവം. സുഗ്ന ബായി (40)യാണ് കുട്ടികളെയുമെടുത്ത് കിണറ്റിൽ ചാടിയത്. ഗരോത്തിലെ പിപൽഖേഡ ഗ്രാമത്തിലാണ് സംഭമെന്ന് എഎസ്പി ഹേംലത കുറിൽ പറഞ്ഞു.

ബണ്ടി (9), അനുഷ്‌ക (7), മുസ്‌കാൻ (4), കാർത്തിക് (2) എന്നീ കുട്ടികളാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പിന്നീട് കിണറ്റിൽ നിന്ന് പുറത്തെടുത്തു. ശനിയാഴ്ച വൈകുന്നേരം സുഗ്നയുടെ ഭർത്താവ് റോഡു സിംഗ് മർദ്ദിച്ചതിനെ തുടർന്ന് മക്കളെയും കൂട്ടി വീടുവിട്ട് അടുത്തുള്ള അങ്കണവാടിയിൽ അഭയം പ്രാപിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിറ്റേന്ന് രാവിലെ കുട്ടികളെ കിണറ്റിൽ എറിഞ്ഞതിന് പിന്നാലെ ഇവരും ചാടി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുട്ടികളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി അധികൃതർ പറഞ്ഞു. കേസിൽ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്നും ഭർത്താവ് ഒളിവിലാണെന്നും പോലീസ് പറഞ്ഞു.