
കോട്ടയം കുമരകം കോട്ടത്തോട്ടിൽ കെ.റ്റി.ബി.സി നടുഭാഗം ചുണ്ടനിൽ 26ന് പരിശീലന തുഴച്ചിൽ ആരംഭിക്കും
കുമരകം : വള്ളംകളി പ്രേമികളെ ആവേശത്തിലാക്കി കുമരകത്ത് ചുണ്ടൻ വള്ളത്തിന്റെ പരിശീലന തുഴച്ചിൽ ആരംഭിക്കുന്നു.
ഈ വർഷത്തെ നെഹ്‌റു ട്രോഫി ,സി.ബി.എൽ ജലമേളകളിൽ പങ്കെടുക്കുന്ന കുമരകം ടൗൺ ബോട്ട് ക്ലബ്ബ് (കെ.റ്റി.ബി.സി) നടുഭാഗം ചുണ്ടനിൽ ജൂലൈ 26ന് (വെള്ളി) പരിശീലന തുഴച്ചിൽ ആരംഭിക്കും.
കുമരകം ശ്രീനാരായണ ബോട്ട് റേസ് പവലിയന് സമീപം കോട്ടതോട്ടിൽ ആരംഭിക്കുന്ന പരിശീലന തുഴച്ചിൽ സഹകരണ – തുറമുഖ – ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഫ്ലാഗ് ഓഫ് ചെയ്യും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വള്ളംകളി മത്സരം പോലെ ആവേശം നിറഞ്ഞതാണ് പരിശീലവും. കുമരകം കോട്ടത്തോട്ടിലാണ് പരിശീലന തുഴച്ചിൽ . ഇതു കാണാനായി തോടിന്റെ ഇരു കരകളിലും ആളുകൾ തടിച്ചു കൂടും
ഇവർ നൽകുന്ന ആർപ്പുവിളിയാണ് തുഴച്ചിലുകാർക്ക് ആവേശം പകരുന്നത്. ഒരോ ട്രയലും മത്സരം പോലെയാണ്.
Third Eye News Live
0