റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ഇതര സംസ്ഥാനക്കാരിയായ യുവതി ; നാട്ടിലേക്ക് പോകാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയതോടെ പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു

Spread the love

തൃശ്ശൂർ : റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ഇതര സംസ്ഥാന യുവതി. തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ ഇന്നു രാവിലെ 10.30 ഓടെയാണ് സംഭം.

ജന്മനാടായ സെക്കന്ദരാബാദിലേക്ക് പോകാനായി എത്തിയ ജസന ബീഗമാണ് റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

സ്റ്റേഷന്‍റെ പിൻഭാഗത്ത് രണ്ടാം ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത് സംഭവം കണ്ട നാട്ടുകാർ 108 ആംബുലൻസ് വിളിച്ചുവരുത്തി എങ്കിലും പ്രസവം പൂർത്തിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group