Spread the love

മധ്യപ്രദേശ്: മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ ഭക്തർ സഞ്ചരിച്ച ഓട്ടോറിക്ഷ നിർത്തിയിട്ട ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർ മരിക്കുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

video
play-sharp-fill

ഓട്ടോറിക്ഷയിൽ 13 യാത്രക്കാരുണ്ടായിരുന്നുവെന്നും അവർ മഹോബ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബാഗേശ്വർ ധാമിലേക്ക് പോകുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഛത്തർപൂർ സിവിൽ ലൈൻ പോലീസ് സ്റ്റേഷൻ പരിധിയിൽ ഝാൻസി-ഖജുരാഹോ ഹൈവേയിലാണ് സംഭവമെന്ന് പോലീസ് സൂപ്രണ്ട് അഗാം ജെയിൻ എ.എൻ.ഐയോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.