video

00:00

കാസർകോട് യുവതിയെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാകാരണം  വ്യക്തമല്ല; അസ്വാഭാവിക മരണത്തിന് കേസെടുത്തു പൊലീസ്

കാസർകോട് യുവതിയെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാകാരണം വ്യക്തമല്ല; അസ്വാഭാവിക മരണത്തിന് കേസെടുത്തു പൊലീസ്

Spread the love

സ്വന്തം ലേഖകൻ

ചീമേനി: യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി ക്ലായിക്കോട്ടെ വിഷ്ണു നമ്പൂതിരിയുടെ ഭാര്യ സൗമ്യ (38) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സൗമ്യയെ വീടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഉടൻ സൗമ്യയെ ചെറുവത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ പുലര്‍ച്ചെ മൂന്നേകാലോടെ മരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് സ്വദേശിനിയാണ് സൗമ്യ. വാട്ടര്‍ അതോറിറ്റിയിലെ മോട്ടോര്‍ ഓപ്പറേറ്ററാണ് ഭര്‍ത്താവായ വിഷ്ണുനമ്പൂതിരി. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ചീമേനി പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

ആത്മഹത്യാകാരണം എന്താണെന്ന് വ്യക്തമല്ല. വിഷ്ണുനമ്പൂതിരിയുടെ പിതൃസഹോദരപുത്രന്‍ നാരായണന്‍ നമ്പൂതിരിയുടെ പരാതിയില്‍ ചീമേനി പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.