കിളിമാനൂരില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; വീട്ടുമുറ്റത്തെ കിണറിന് സമീപത്തുവെച്ചാണ് പാമ്പ് കടിയേറ്റത്

Spread the love

തിരുവനന്തപുരം: കിളിമാനൂരില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാരേറ്റ് പേടികുളം സ്വദേശി സുധര്‍മ്മ(75)യാണ് മരിച്ചത്.

video
play-sharp-fill

രാവിലെ വീട്ടുമുറ്റത്തെ കിണറിന് സമീപത്ത് വെച്ചാണ് പാമ്പ് കടിച്ചത്. പാമ്പ് കടിയേറ്റതോടെ സുധര്‍മ്മ നിലവിളിച്ചു. വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും കുഴഞ്ഞുവീണു.

ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group