
മാല വാങ്ങാനെന്ന വ്യാജേനയെത്തി ജ്വല്ലറിയിൽ നിന്നും മുക്കാൽ പവന്റെ മാല മോഷ്ടിച്ചു; യുവതി അറസ്റ്റിൽ; സംഭവം ചങ്ങനാശേരിയിൽ
കോട്ടയം: മാല മോഷണക്കേസിൽ യുവതി അറസ്റ്റിൽ. തൃക്കൊടിത്താനം മഹാദേവ ക്ഷേത്രത്തിനു സമീപം കാലായിൽ മഞ്ജു നന്ദകുമാറിനെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ചങ്ങനാശേരി മുൻസിപ്പൽ ജംഗ്ഷൻ ഭാഗത്തുള്ള ജ്വല്ലറിയിൽ മാല വാങ്ങാനെന്ന വ്യാജേന എത്തുകയും അവിടെനിന്ന് മുക്കാൽ പവനോളം തൂക്കം വരുന്ന മാല മോഷ്ടിച്ചു രക്ഷപ്പെടുകയുമായിരുന്നു.
സ്ഥാപനമുടമ പോലീസിൽ പരാതിപ്പെട്ടതിനെത്തുടർന്നു പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. യുവതി മാല ഒരു സ്വർണപ്പണയ സ്ഥാപനത്തിൽ പണയം വച്ചതായും കണ്ടെത്തി.
ചങ്ങനാശേരി എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, എസ്ഐ ജയകൃഷ്ണൻ, ജയമോൻ, വർഗീസ്, തോമസ് സ്റ്റാൻലി, അതുൽ കെ. മുരളി, കെ.എ. മിനിമോൾ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
