മദ്യലഹരിയിൽ കോടിമത വിൻസർ കാസിൽ ഹോട്ടലിൽ സംഘർഷം: തടയാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു; മറിയപ്പള്ളി സ്വദേശികളായ രണ്ടു പ്രതികൾ അറസ്റ്റിൽ

മദ്യലഹരിയിൽ കോടിമത വിൻസർ കാസിൽ ഹോട്ടലിൽ സംഘർഷം: തടയാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു; മറിയപ്പള്ളി സ്വദേശികളായ രണ്ടു പ്രതികൾ അറസ്റ്റിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: മദ്യലഹരിയിൽ കോടിമത വിൻസർ കാസിൽ ഹോട്ടലിലെ ബാറിൽ സംഘർഷമുണ്ടാക്കുകയും തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും കെ.ഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമായ മറിയപ്പള്ളി തട്ടാമ്പറമ്പിൽ ക്രിപിൻ സി.കൃഷ്ണൻ (29), നാട്ടകം തോട്ടുങ്കൽ സജു ശ്രീധരൻ (41) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കോടിമത വിൻസർ കാസിൽ ഹോട്ടലിനുള്ളിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. വിവരം അറിഞ്ഞ് പൊലീസ് സംഘവും സ്ഥലത്ത് എത്തി. ബാറിനു മുന്നിൽ നിന്നു വെല്ലുവിളി മുഴക്കിയിരുന്ന ക്രിപിനെയും, സജുവിനെയും പൊലീസ് സംഘം തിരികെ അയക്കാൻ ശ്രമിച്ചു. ഇതിനിടെ അക്രമാസക്തരായ പ്രതികൾ ചിങ്ങവനം സ്റ്റേഷനിലെ ഡ്രൈവർ പ്രഭാതിനെ ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രഭാതിനെ പിടിച്ചു തള്ളുകയും, കരണത്ത് അടിക്കുകയും ചെയ്തു. വിവരം അറിഞ്ഞ് ചിങ്ങവനം എസ്.ഐ വിപിൻ ചന്ദ്രൻ, എ.എസ്.ഐ രവീന്ദ്രൻ,  സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മേരി,  രാജീവ് എന്നിവർ ചേർന്നു പ്രതികളെ പിടികൂടി. തുടർന്നു, കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.