
സ്വന്തം ലേഖകൻ
കുമരകം: തിരുവാർപ്പ് മേഖലയിൽ ചുഴലിക്കാറ്റും പ്രകൃതിക്ഷോഭവും മൂലം നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ തോമസ് ചാഴികാടൻ എംപി സന്ദർശിച്ചു. ഇന്നലെ ഉണ്ടായ ശക്തമായ ചുഴലികാറ്റിലും മഴയിലും നിരവധി വീടുകളും കൃഷിയിടങ്ങൾക്കുമാണ് നാശനഷ്ടങ്ങൾ ഉണ്ടായത്.
ഈ പ്രദേശം സന്ദർശിച്ച തോമസ് ചാഴികാടൻ എംപി വീടുകൾക്കും കൃഷിയിടങ്ങൾക്കും സംഭവിച്ച നാശനഷ്ടങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും അതിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും റവന്യൂ അതികൃതരോട് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോൺഗ്രസ് എം തിരുവർപ്പു മണ്ഡലം പ്രസിഡണ്ട് തമ്പി എം എം,തിരുവാർപ് പഞ്ചായത്തു വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ടി രാജേഷ് , ഷെയ്ൻ കുമരകം,ബിറ്റു വൃന്ദാവൻ,ജയ്മോൻ മരുതചിറ,ഉണ്ണികൃഷ്ണൻ, ബിനോ എന്നിവർ ഒപ്പമുണ്ടായിരുന്നു.