ചിന്തന്‍ ശിബിരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കാത്തത് അന്വേഷിക്കും: വി.ഡി.സതീശൻ

Spread the love

കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തതിൽ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എല്ലായിടത്തും വിമർശനം ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു. 201 പേരിൽ 19 പേർ പങ്കെടുത്തില്ല. ഇവരിൽ 16 പേർക്ക് വരാൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെപിസിസി പ്രസിഡന്‍റ് കെ സുധാകരനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും ചിന്തൻ ക്യാമ്പിൽ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന.