Spread the love

മലയാളി യൂട്യൂബർമാർക്കിടയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്‌ളോഗര്‍മാരില്‍ ഒരാളാണ് ഫിറോസ് ചുട്ടിപ്പാറ. ഫിറോസ് എപ്പോഴും വ്യത്യസ്ത വീഡിയോകൾ തന്‍റെ ചാനലിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇതിനൊപ്പം നിരവധി വിവാദങ്ങളും ഫിറോസിനെതിരെ ഉയർന്നുവന്നിട്ടുണ്ട്. മയിലിനെ കറി വെയ്ക്കാനായി ദുബായിലേക്ക് പോകുന്നുവെന്ന ഫിറോസിന്റെ വീഡിയോയായിരുന്നു വിവാദങ്ങള്‍ക്കും ചര്‍ച്ചയ്ക്കും കാരണമായത്.

video
play-sharp-fill

ഇതിന് പിന്നാലെയാണ് ഫിറോസിനെതിരെ നിരവധി പേർ രംഗത്തെത്തിയത്. ദേശീയ പക്ഷിയായ മയിലിനെ കറി വെയ്ക്കരുതെന്ന് ചിലർ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് താന്‍ മയിലിനെ കറിവെയ്ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ ഫിറോസ് കോഴിക്കറി വെച്ച് കൊണ്ട് വിവാദങ്ങള്‍ക്ക് അവസാനം കുറിക്കുകയായിരുന്നു. എന്നാല്‍ ഭീഷണി കൊണ്ടാണ് ഫിറോസ് മയിലിനെ കറിവെയ്ക്കാതിരുന്നതെന്നായിരുന്നു പലരുടേയും വിമര്‍ശനം.

ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ച പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഫിറോസ്. ഇന്തോനേഷ്യയിൽ നിന്ന് പെരുമ്പാമ്പിനെ കത്തിക്കുന്നതാണ് വീഡിയോയിലുള്ളത്. ഏകദേശം 35 കിലോഗ്രാം ഭാരമുള്ള പെരുമ്പാമ്പിനെ ഇന്തോനേഷ്യൻ മസാല ഉപയോഗിച്ച് ഗ്രിൽ ചെയ്യുന്നത് വീഡിയോയിൽ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group