
കോഴിക്കോട്: പെരുവണ്ണാമുഴി പയ്യാനിക്കോട്ടയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ പിടിയാന ചെരിഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പടക്കം പൊട്ടിച്ച് ആനക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
ഇതിനിടെ ഒരു പിടിയാന അക്രമാസക്തമാകുകയും ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തു. ജീവന്‍ രക്ഷിക്കാന്‍ സമീപത്തെ വീട്ടിലേക്കാണ് വനം വകുപ്പ് ജീവനക്കാര്‍ ഓടിയെത്തിയത്. ആന പിന്നീട് സമീപത്തുണ്ടായിരുന്ന കാര്‍ ഷെഡ് തകര്‍ത്തു.
ഷെഡിന്റെ ഇരുമ്പ് തൂണ്‍ ആനയുടെ നെഞ്ചിലേക്ക് തുളഞ്ഞുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആന പിന്നീട് സമീപത്തെ തോട്ടത്തിലേക്ക് നീങ്ങുകയും അവിടെത്തന്നെ ചെരിഞ്ഞ നിലയില്‍ രാവിലെ കണ്ടെത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


