video
play-sharp-fill

കൃഷിയിടത്തിൽ ഇറങ്ങി തെങ്ങ് മറിച്ചിടുന്നതിനിടെ കാട്ടാന വൈദ്യുതാഘാതമേറ്റു ചരിഞ്ഞു; തെങ്ങ് മറിച്ചിടുന്നതിനിടെ തെങ്ങ് കെഎസ്ഇബി ലൈനിലേക്ക് വീണ് ഷോക്കേൽക്കുകയായിരുന്നുവെന്ന് നി​ഗമനം

കൃഷിയിടത്തിൽ ഇറങ്ങി തെങ്ങ് മറിച്ചിടുന്നതിനിടെ കാട്ടാന വൈദ്യുതാഘാതമേറ്റു ചരിഞ്ഞു; തെങ്ങ് മറിച്ചിടുന്നതിനിടെ തെങ്ങ് കെഎസ്ഇബി ലൈനിലേക്ക് വീണ് ഷോക്കേൽക്കുകയായിരുന്നുവെന്ന് നി​ഗമനം

Spread the love

കല്‍പ്പറ്റ: വയനാട് ദാസനക്കരയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാന വൈദ്യുതാഘാതമേറ്റു ചരിഞ്ഞു. കൃഷിയിടത്തിൽ ഇറങ്ങിയ കൊമ്പനാനയ്ക്ക് തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം.

പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. ഇതിനുശേഷം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആനയുടെ ജഡം സ്ഥലത്ത് നിന്ന് മാറ്റും. ചെതലയം റെയ്ഞ്ചിലെ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ദാസനക്കര വിക്കലം ഭാഗത്താണ് സംഭവം.

പാതിരി റിസര്‍വ് വനത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലൂടെ പോകുന്ന കെഎസ്ഇബി ലൈനിലേക്കാണ് ആന തെങ്ങ് മറിച്ചിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാത്രിയാണ് സംഭവം. പോസ്റ്റ് മോര്‍ട്ടത്തിനുശേഷമായിരിക്കും യഥാര്‍ഥ കാരണം വ്യക്തമാകുക.