
കേള്‍വിക്കുറവുള്ളതിനാല്‍ ആന വന്നത് അറിഞ്ഞില്ല; ആടിനെ മേയ്ക്കാന്‍ വനത്തില്‍ പോയ വയോധികനെ കാട്ടാന ആക്രമിച്ചു; ആക്രമണത്തില്‍ കാലിന് പരിക്കേറ്റ് ചികിത്സയിൽ
സ്വന്തം ലേഖിക
പുല്‍പ്പള്ളി: കാട്ടാന ആക്രമണത്തില്‍ വയോധികന് പരിക്ക്.
പള്ളിച്ചിറ കോളനിയിലെ ബോളന്‍ (73) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കാലിന് പരിക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ ആടിനെ മേയ്ക്കാൻ കട്ടില്‍ പോകുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ചെവിക്ക് കേള്‍വിക്കുറവുള്ളതിനാല്‍ ആന വന്നത് അറിഞ്ഞില്ല.
വനപാലകരെത്തിയാണ് ബോളനെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബോളന്‍ ഇപ്പോള്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Third Eye News Live
0