
മുണ്ടക്കയം : കോരുത്തോട് റൂട്ടിൽ വണ്ടൻപതാൽ തേക്ക്കൂപ്പിൽ കാട്ടുപോത്തിന്റെ ശല്യം വീണ്ടും വ്യാപകമാകുന്നു.
പകൽ സമയങ്ങളിൽ പോലും റോഡിൽ കാട്ടുപോത്തിനെ കാണാൻ തുടങ്ങിയതോടെ യാത്രക്കാർ ഭീതിയിലാണ്.
ഇതിനിടെ ശബരിമല പാത മുറിച്ച് കടക്കുന്ന കാട്ടുപോത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.റോഡിന് കുറുകെ ചാടിയോടുന്ന കാട്ടുപോത്തിൻ്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരാണ് മൊബൈൽഫോണിൽ പകർത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ശബരിമല തീർത്ഥാടന കാലത്ത് തീർത്ഥാടക വാഹനം ഇടിച്ച് ഇവിടെ കാട്ടുപോത്ത് ചത്ത സംഭവമുണ്ടായിരുന്നു.







