കോഴിക്കോട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നിൽ നിന്നും കുത്തിവീഴ്ത്തി കാട്ടുപന്നി; കാലിനും കൈയ്ക്കും ​ഗുരുതരപരിക്ക്

Spread the love

കോഴിക്കോട്: എളേറ്റിൽ വട്ടോളിയിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാനാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.

video
play-sharp-fill

കാലിനും കയ്യിനും പരിക്കേറ്റ ഹംദാനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവധിക്കാലമായതോടെ ചളിക്കോട്ടെ ബന്ധു വീട്ടിലെത്തിയതായിരുന്നു ഹംദാൻ.

കൂട്ടുകാർക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കാട്ടുപന്നിയെത്തിയത്. ഓടി രക്ഷപ്പെടുന്നതിനിടെ പിന്നിൽ നിന്നും കുത്തി വീഴ്ത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കയ്യിനും കാലിനും ഒടിവ് പറ്റി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളും ഉണ്ട്. എളേറ്റിൽ ജി.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ഹംദാൻ. ജനവാസ മേഖലയിലടക്കം കാട്ടുപന്നിയുടെ ശല്യം വർധിക്കുന്നതിൽ പ്രദേശവാസികളും ആശങ്കയിലാണ്.