
തോട്ടത്തില്‍ റബര്‍പാലെടുക്കുന്നതിനിടെ പിന്നില്‍ നിന്ന് കുതിച്ചെത്തി കാട്ടുപന്നി; വീട്ടമ്മയെ അതിക്രൂരമായി ആക്രമിച്ചു; ഗുരുതര പരിക്ക്
തിരുവനന്തപുരം: റബർതോട്ടത്തില്‍ പണിയെടുക്കുന്നതിനിടെ വീട്ടമ്മക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം.
തിരുവനന്തപുരം കള്ളിക്കാട് വ്ലാവെട്ടി , പട്ടേക്കുളം സ്വദേശി വസന്തകുമാരി (68) യെയാണ് ഇന്ന് രാവിലെ കാട്ടുപന്നി ആക്രമിച്ചത്.
കൈക്കും കാലിനും പരിക്കേറ്റ ഇവരെ ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിവ് പോലെ തോട്ടത്തില്‍ റബർപാലെടുക്കുന്നതിനിടെയാണ് സംഭവം നടന്നത്. പാഞ്ഞെത്തിയ കാട്ടുപന്നി വസന്തകുമാരിയെ ഇടിച്ചിട്ടശേഷം ഓടിപ്പോകുകയായിരുന്നു.
നിലത്ത് വീണ് നിലവിളിച്ച ഇവരെ ഒപ്പമുണ്ടായിരുന്നവരാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൈക്ക് പൊട്ടല്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കൂടുതല്‍ പരിശോധന നടത്തിവരികയാണ്.
Third Eye News Live
0