
തിരുവനന്തപുരം: റബർതോട്ടത്തില്‍ പണിയെടുക്കുന്നതിനിടെ വീട്ടമ്മക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം.
തിരുവനന്തപുരം കള്ളിക്കാട് വ്ലാവെട്ടി , പട്ടേക്കുളം സ്വദേശി വസന്തകുമാരി (68) യെയാണ് ഇന്ന് രാവിലെ കാട്ടുപന്നി ആക്രമിച്ചത്.
കൈക്കും കാലിനും പരിക്കേറ്റ ഇവരെ ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിവ് പോലെ തോട്ടത്തില്‍ റബർപാലെടുക്കുന്നതിനിടെയാണ് സംഭവം നടന്നത്. പാഞ്ഞെത്തിയ കാട്ടുപന്നി വസന്തകുമാരിയെ ഇടിച്ചിട്ടശേഷം ഓടിപ്പോകുകയായിരുന്നു.
നിലത്ത് വീണ് നിലവിളിച്ച ഇവരെ ഒപ്പമുണ്ടായിരുന്നവരാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൈക്ക് പൊട്ടല്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കൂടുതല്‍ പരിശോധന നടത്തിവരികയാണ്.