
മലപ്പുറം: രണ്ടുമാസമായി വനം വകുപ്പിനെ ചുറ്റിച്ച മലപ്പുറം കാളികാവിലെ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി. കരുവാരക്കുണ്ട് സുൽത്താന എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്.
ഏകദേശം രണ്ടുമാസമായി കടുവയെ പിടികൂടാനുള്ള വലിയ ശ്രമങ്ങൾ വനം വകുപ്പ് നടത്തിയിരുന്നു. പല സ്ഥലങ്ങളിലും സ്ഥാപിച്ച ക്യാമറകളിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രണ്ടുമാസം മുമ്പ് ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കൊലപ്പെടുത്തിയ കടുവയാണ് കൂട്ടിലായത്. കടുവയുടെ ആരോഗ്യം നില നോക്കിയതിനുശേഷം വനം വകുപ്പ് മറ്റു നടപടിയിലേക്ക് കടക്കും. കടുവയെ വെടിവെച്ചു കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.