
എംഡിഎംഎയും ആയുധങ്ങളും കൈവശം വച്ച കേസിൽ വ്ളോഗർ “വിക്കി തഗ്ഗ്” കീഴടങ്ങി
പാലക്കാട് : എംഡിഎംഎയും ആയുധങ്ങളും കൈവശം വച്ച കേസിൽ വ്ളോഗർ വിക്കി തഗ്ഗ് കീഴടങ്ങി.
2022ലാണ് പാലക്കാട് ചന്ദ്രനഗറില്‍ എംഡിഎംഎയും തോക്കും കത്തിയും കൈവശം വച്ചതിന് ഇയാളും സുഹൃത്തും പിടിയിലായത്. പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ അന്വേഷിച്ച് പോലീസ് ഹിമാചൽ പ്രദേശിൽ വരെ എത്തിയിരുന്നു.
ആയുധം കൈവശം വച്ചതിന് കസബ പൊലീസ് എടുത്ത കേസില്‍ പ്രതികള്‍ മുൻകൂർ ജാമ്യാപേക്ഷ കോടതിയില്‍ നല്‍കിയെങ്കിലും ജാമ്യം നിരസിച്ചിരുന്നു. ഇതോടെ പ്രതികള്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ പോവുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം സ്വദേശിയാണ് വിഘ്‌നേഷ് എന്ന വിക്കി തഗ്ഗ്. ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു, വിക്കി തഗ് എന്ന പേരില്‍ യുട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെ നേടിയിരുന്നു.
ബെംഗലുരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മാരക ലഹരിമരുന്നായ മെത്താഫിറ്റമിനും തോക്കും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങളുമായി ഇയാളെയും സുഹൃത്തും നിയമ വിദ്യാര്‍ത്ഥിയുമായ കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്. വിനീതിനെയും എക്സൈസ് പിടികൂടിയത്.